റിയാദ്- തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവ് അബുദാബി കിരിടാവകാശി ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന് ഊഷ്മള വരവേല്‍പ് നല്‍കി. യു.എ.ഇ പ്രസിഡന്റ് ശൈഖ് ഖലീഫാ ബിന്‍ സായിദ് അല്‍നഹ് യാന്റെ ആശംസകള്‍ കൈമാറിയ അദ്ദേഹം രാജാവുമായി ഇരുരാജ്യങ്ങള്‍ തമ്മിലുള്ള ബന്ധങ്ങള്‍ ചര്‍ച്ച ചെയ്തു.
ചര്‍ച്ചയില്‍ ഖാലിദ് ബിന്‍ ഫഹദ് ബിന്‍ ഖാലിദ് രാജകുമാരനും റിയാദ് ഗവര്‍ണര്‍ ഫൈസല്‍ ബിന്‍ ബന്തര്‍ ബിന്‍ അബ്ദുല്‍ അസീസ് രാജകുമാരനും ഉദ്യോഗസ്ഥരും സംബന്ധിച്ചു.