കനത്ത മഴ: ഖുറയ്യാത്തില്‍ സ്‌കൂളുകള്‍ക്ക് നാളെ അവധി

ഖുറയ്യാത്ത് - കനത്ത മഴയും പ്രളയവും കണക്കിലെടുത്ത് ഖുറയ്യാത്തിലെ മുഴുവന്‍ സ്‌കൂളുകള്‍ക്കും ഞായറാഴ്ച വിദ്യാഭ്യാസ വകുപ്പ് അവധി പ്രഖ്യാപിച്ചു. ജിദ്ദയില്‍ കഴിഞ്ഞ ദിവസമുണ്ടായ മഴക്കിടെ പോര്‍ട്ടോകാബിന്‍ തകര്‍ന്ന് ഒരാള്‍ മരിച്ചതായി മക്ക പ്രവിശ്യ സിവില്‍ ഡിഫന്‍സ് അറിയിച്ചു. ജിദ്ദയില്‍ മുറിയുടെ മേല്‍ക്കൂര തകര്‍ന്ന് മറ്റൊരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. തായിഫില്‍ മഴക്കിടെയുണ്ടായ വാഹനാപകടത്തില്‍ ഒരാള്‍ മരിക്കുകയും മറ്റൊരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായും സിവില്‍ ഡിഫന്‍സ് അറിയിച്ചു.

 

Latest News