ഭര്‍തൃമതിയായ യുവതി കാമുകന്റെ ജനനേന്ദ്രിയം മുറിച്ചു

കട്ടക്ക്- ഒഡീഷയിലെ കിയോഞ്ജറില്‍ ഭര്‍തൃമതിയായ യുവതി രഹസ്യ കാമുകന്റെ ജനനേന്ദ്രിയം മുറിച്ചു. അവിഹിത ബന്ധത്തിലായിരുന്ന ഇരുവരും തമ്മിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് 24കാരിയായ യുവതി വീട്ടില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന കാമുകന്‍ രാജേന്ദ്ര നായക് (25) എന്ന യുവാവിന്റെ ജനനേന്ദ്രിയം ഛേദിച്ചത്. തന്നെ കുറിച്ച് കാമുകന്‍ പറഞ്ഞത് യുവതിക്ക് ഇഷ്ടപ്പെടാത്തതാണ് തര്‍ക്കത്തിനിടയാക്കിയത്. ബുധനാഴ്ച രാത്രി യുവതിയുടെ വീട്ടില്‍ വച്ചാണ് സംഭവം. പ്രതി കമല പത്രയെ പോലീസ് വെള്ളിയാഴ്ച അറസ്റ്റ് ചെയ്തു. ആയുധവും പോലീസ് കണ്ടെടുത്തിട്ടുണ്ട്. ഗുരുതരമായി മുറിവേറ്റ യുവാവ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഗുരതരമായി പരിക്കേറ്റ നായകിനെ ജില്ലാ ആശുപത്രിയില്‍ നിന്നും പിന്നീട് കട്ടക്കിലെ മറ്റൊരു ആശുപത്രിയിലേക്കു മാറ്റി. ജനനേന്ദ്രിയം പുര്‍വ്വസ്ഥിതിയിലാക്കാനുളള ശസ്ത്രക്രിയ അടുത്ത ദിവസം നടത്തുമെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. 

ചെന്നൈയിലെ ഒരു സ്വാകര്യ കമ്പനി ജീവനക്കാരനാണ് കാമുകിയുടെ അക്രമത്തിനിരയായ നായക്. ചൊവ്വാഴ്ച രാത്രിയാണ് യുവാവ് എത്തിയത്. കമലയുടെ വീട്ടിലേക്കു പോയി. ഇവിടെ വച്ച് മദ്യം നല്‍കി മയക്കി കിടത്തിയാണ് കമല കാമുകന്റെ ജനനേന്ദ്രിയം മുറിച്ചത്. തുടര്‍ന്ന് ഇരുവരും തമ്മില്‍ വാഗ്വാദമുണ്ടാകുകയും അക്രമത്തില്‍ കലാശിക്കുകയുമായിരുന്നെന്ന് പോലീസ് പറഞ്ഞു. 

കാളി പൂജ കാണാനെന്ന പേരിലാണ് തന്നെ വിളിച്ചു വരുത്തിയതെന്നെ യുവാവ് പറയുന്നു. വീട്ടിലെത്തിയ തനിക്ക് ഭക്ഷണവും മദ്യവും നല്‍കി. മദ്യലഹരിയില്‍ ബോധം നഷ്ടപ്പെട്ടപ്പോഴാണ് കമല അക്രമിച്ചതെന്നും യുവാവ് പറഞ്ഞു.

Latest News