Sorry, you need to enable JavaScript to visit this website.

ഉമ്മൻ ചാണ്ടിക്കെതിരെ കേസ് നിലനിൽക്കില്ല; അനിൽകാന്ത് പിൻമാറി

തിരുവനന്തപുരം- സോളാർ കേസിൽ സംസ്ഥാന സർക്കാറിന് വീണ്ടും തിരിച്ചടി. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരായ ലൈംഗികാരാപോണ കേസിന്റെ അന്വേഷണ ചുമതലയിൽനിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് എ.ഡി.ജി.പി അനിൽകാന്ത് ഡി.ജി.പിക്ക് കത്ത് നൽകി. കേസ് നിലനിൽക്കില്ലെന്നും അനിൽകാന്ത് കത്തിൽ ചൂണ്ടിക്കാട്ടി. അനിൽകാന്തിന് പകരം അന്വേഷണ ചുമതല ആരെ ഏൽപ്പിക്കുമെന്നത് സംബന്ധിച്ച് തീരുമാനം എടുത്തിട്ടില്ല. കേസ് നിലനിൽക്കില്ലെന്ന് ചൂണ്ടിക്കാട്ടി ഡി.ജി.പി രാജേഷ് ദിവാനും ഐ.ജി ദിനേന്ദ്ര കശ്യപും നേരത്തെ പിൻമാറിയിരുന്നു. 
സോളാർ കേസ് പ്രതി സരിത എസ് നായരെ പീഡിപ്പിച്ചെന്ന പരാതിയിലാണ് ഉമ്മൻ ചാണ്ടിക്കെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തത്. സോളാർ കമ്മിഷൻ റിപ്പോർട്ടിനെ തുടർന്ന് ഉമ്മൻചാണ്ടിക്കെതിരെ കേസെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിരുന്നെങ്കിലും നിയമോപദേശത്തിന്റെ അടിസ്ഥാനത്തിൽ നീക്കം ഉപേക്ഷിച്ചിരുന്നു. 

Latest News