അടുക്കളയില്‍ അശ്രദ്ധ; ജിദ്ദയില്‍ കെട്ടിടത്തിന് തീപ്പിടിച്ച് അഞ്ചു പേര്‍ക്ക് പരിക്ക്

ജിദ്ദ - നഗരത്തില്‍ കെട്ടിടത്തിന് തീപ്പിടിച്ച് അഞ്ചു പേര്‍ക്ക് പരിക്കേറ്റതായി സിവില്‍ ഡിഫന്‍സ് അറിയിച്ചു. കനത്ത പുക ശ്വസിച്ച് ദേഹാസ്വാസ്ഥ്യം നേരിട്ട മൂന്നു സ്ത്രീകള്‍ക്കും ഒരു ബാലനും റെഡ് ക്രസന്റ് പ്രവര്‍ത്തകര്‍ സംഭവ സ്ഥലത്ത് പ്രാഥമിക ശുശ്രൂഷ നല്‍കി. ആസ്ത്മ രോഗിയായ ഒരാളെ ആശുപത്രിയിലേക്ക് നീക്കി. അശ്രദ്ധമായി ഭക്ഷണം പാകം ചെയ്തതാണ് അഗ്നിബാധക്ക് ഇടയാക്കിയതെന്ന് സിവില്‍ ഡിഫന്‍സ് അറിയിച്ചു.

 

Latest News