Sorry, you need to enable JavaScript to visit this website.

പ്രളയത്തിനിടെ  സാഹസികത കാണിക്കുന്നവവരെ ശിക്ഷിക്കുമെന്ന് സൗദി സിവില്‍ ഡിഫന്‍സ്

മക്ക - പേമാരിക്കും പ്രളയത്തിനുമിടെ സ്വന്തം ജീവനും ഒപ്പമുള്ളവരുടെ ജീവനും അപകടത്തിലാക്കും വിധം സാഹസികത കാണിക്കുന്നവർക്കെതിരെ ശിക്ഷാ നടപടികൾ സ്വീകരിക്കുമെന്ന് സൗദി സിവിൽ ഡിഫൻസ് മേധാവി ജനറൽ സുലൈമാൻ അൽഅംറ്. ഇത്തരക്കാർക്കുള്ള ശിക്ഷകൾ നിർണയിക്കുന്നതിനെ കുറിച്ച് പ്രത്യേക കമ്മിറ്റി പഠിച്ചുവരികയാണ്. 
ഇതേ കുറിച്ച വിശദാംശങ്ങൾ വൈകാതെ പരസ്യപ്പെടുത്തും. താഴ്‌വരകളിൽ മലവെള്ളപ്പാച്ചിലിനും പ്രളയത്തിനും പേമാരിക്കുമിടെ സ്വന്തം ജീവനും മറ്റുള്ളവരുടെ ജീവനും അപകടത്തിലാക്കുന്ന സാഹസികതകൾക്ക് ചില യുവാക്കൾ അടക്കമുള്ളവർ തുനിയുന്നുണ്ട്. ഇത്തരക്കാരെ നിലക്ക് നിർത്തുകയെന്ന ലക്ഷ്യത്തോടെയാണ് ശിക്ഷാ നടപടികൾ അംഗീകരിക്കുന്നതെന്ന് ജനറൽ സുലൈമാൻ അൽഅംറ് പറഞ്ഞു. 

Latest News