വിദ്യാര്‍ഥികളെ പീഡിപ്പിച്ച രണ്ട് മദ്രസാ അധ്യാപകര്‍ അറസ്റ്റില്‍

ഫയല്‍ ചിത്രം

കൂത്തുപറമ്പ് - മാനന്തേരിയില്‍ വിദ്യാര്‍ഥികളെ പീഡിപ്പിച്ച സംഭവത്തില്‍ രണ്ട് മദ്രസാ അധ്യാപകര്‍ അറസ്റ്റില്‍. മാനന്തേരി ഞാലില്‍ മദ്രസ അധ്യാപകരായിരുന്ന കോഴിക്കോട് കൊടുവള്ളി കൊടുവന്‍ മൂഴിയിലെ കെ.കെ.അബ്ദുറഹ് മാന്‍(44), വയനാട് കെല്ലൂര്‍ നാലാം മൈലിലെ ടി.അബ്ദുന്നാസര്‍(43)എന്നിവരെയാണ് കണ്ണവം പോലീസ് അറസ്റ്റ് ചെയ്തത്.
മദ്രസയില്‍ പോയിരുന്ന കുട്ടികളുടെ പെരുമാറ്റത്തില്‍ ചില മാറ്റങ്ങള്‍ കണ്ടതോടെ രക്ഷിതാക്കള്‍ തിരക്കിയപ്പോഴാണ് പീഡന വിവരം പുറത്തു വന്നത്. സ്ഥിരമായി കുട്ടികളെ ഇവര്‍ പീഡനത്തിനിരയാക്കിയിരുന്നു. ആദ്യം ഏതാനും കുട്ടികള്‍ വിവരം പുറത്തു പറയാന്‍ തയ്യാറായി. എന്നാല്‍ പിന്നീട് ഏതാണ്ട് മുഴുവന്‍ കുട്ടികളും പരാതി നല്‍കുകയായിരുന്നു. രക്ഷിതാക്കള്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ വിവരം അറിയിക്കുകയും അവര്‍ കുട്ടികളടെ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് പോലീസില്‍ വിവരം അറിയിച്ചത്. പോക്‌സോ നിയമമനുസരിച്ചാണ് കേസ്.

 

Latest News