തിരൂരങ്ങാടി-അസുഖത്തെ തുടര്‍ന്ന് ചികിത്സക്കായി റിയാദില്‍നിന്ന് നാട്ടിലെത്തിയ യുവാവ് ആശുപത്രിയില്‍ എത്തുംമുമ്പ് മരിച്ചു. പന്താരങ്ങാടി പതിനാറുങ്ങല്‍ സ്വദേശി പരേതനായ കറുംതോട്ടത്തില്‍ കാസിമിന്റെ മകന്‍ മുഹമ്മദ് കോയ (47) ആണ് മരിച്ചത്.
കാലിന് അസുഖത്തെ തുടര്‍ന്ന് ഇന്ന് രാവിലെയാണ് നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിയത്. പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴിയാണ് മരണം.
ഖബറടക്കം നാളെ കാലത്ത് എട്ടു മണിക്ക് പന്താരങ്ങാടി അത്താണിക്കല്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍. ഭാര്യ: കഴുങ്ങും തോട്ടത്തില്‍ ആരിഫ. മക്കള്‍ : ഷഫീഖ് ( റിയാദ് ) സഫീദ ,സഫാന. മരുമകന്‍ : മുഹമ്മദ് ശരീഫ് ( താനാളൂര്‍ )മാതാവ് അയിഷുമ്മകുട്ടി സഹോദരങ്ങള്‍ : സലിം .അഷ്‌റഫ്.സഫൂറ .സക്കീന