Sorry, you need to enable JavaScript to visit this website.

ശബരിമല യുവതീ പ്രവേശനം;  നിലപാട് മയപ്പെടുത്തി ദേവസ്വം ബോർഡ്

തിരുവനന്തപുരം- ശബരിമല യുവതീ പ്രവേശന വിഷയത്തിൽ മുൻ നിലപാട് മയപ്പെടുത്തി ദേവസ്വം ബോർഡ്. സുപ്രീം കോടതി എന്ത് തീരുമാനിച്ചാലും അംഗീകരിക്കാൻ ഭരണഘടനാ സ്ഥാപനം കൂടിയായ ബോർഡിന് ബാധ്യതയുണ്ടെന്നാണ് ഇപ്പോൾ ബോർഡ് സ്വീകരിച്ചിരിക്കുന്ന നിലപാട്. ദേവസ്വം ബോർഡിനു വേണ്ടി സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷക നായ ആര്യാമ സുന്ദരം ഹാജരാകും. യുവതീ പ്രവേശ വിധിയുമായി ബന്ധപ്പെട്ട പുനഃ പരിശോധനാ ഹർജികൾ 13നു പരിഗ ണിക്കുമ്പോൾ ആര്യാമ സുന്ദരം ഹാജരായി ദേവ സ്വം ബോർഡിന്റെ നിലപാട് അറിയിക്കും. ഹർജികൾ പരിഗണിക്കുന്ന വേളയിൽ ദേവ സ്വം ബോർഡിനു കോടതിയിൽ അഭിപ്രായം പറയേണ്ട സാഹചര്യം വന്നാൽ മാത്ര മായിരിക്കും നിലപാടു വ്യക്തമാക്കുക. ആര്യാമ സുന്ദരവുമായി ചർച്ച നടത്താനും ആവ ശ്യമായ വിവരങ്ങൾ കൈമാറാനും ദേവസ്വം കമ്മിഷണർ എൻ.വാസുവിനെ ചുമതലപ്പെ ടുത്തി. ബോർഡ് മുൻ പ്രസിഡന്റായിരുന്ന  പ്രമുഖ അഭിഭാഷകൻ കൂടിയായ എം. രാജഗോപാലൻ നായരിൽ നിന്ന് വിദഗ്ധ അഭിപ്രായം തേടാനും ബോർഡ് തീരുമാനിച്ചു. ചിത്തിര ആട്ട വിശേഷത്തിനായി ശബരമമല നട തുറന്നപ്പോൾ ഉണ്ടായ അനിഷ്ഠ സംഭവങ്ങൾ സുപ്രീം കോടതിയിൽ അറിയിക്കാൻ തീരുമാനിച്ചതായും പ്രസിഡന്റ് എ. പത്മ കുമാർ വാർ ത്താ കുറിപ്പിൽ അറിയിച്ചു.
അതേസമയം ഇക്കുറി മണ്ഡല കാലത്ത് ശബരിമല ദർശനത്തിനായി കൂടുതൽ സ്ത്രീ കൾ എത്തുമെന്ന് ഉറപ്പായി കഴിഞ്ഞു. ദർശന സൗകര്യത്തിനായി കേരള പൊലീസ് ഒരു ക്കിയിട്ടുള്ള പോർട്ടലിൽ 10നും 50നും വയസിന് മധ്യേ പ്രായുള്ള 550 യുവതികൾ രജി സ്റ്റർ ചെയ്തു കഴിഞ്ഞതായാണ് സൂചന. മൂന്നര ലക്ഷത്തോളം പേർ ഇതിനോടകം മണ്ഡല കാലത്തേക്കായി പോർട്ടലിൽ ബുക്ക് ചെയ്തിട്ടുണ്ട്. സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ശബരിമലയിൽ ദർശനത്തിനായി പോകുന്ന വാഹനങ്ങൾക്ക് പൊലീസ് പാസ് നിർബന്ധമാക്കി. എല്ലാ സ്റ്റേഷനിൽ നിന്നും ഇതുമായി ബന്ധപ്പെട്ട പാസ് സൗജ ന്യമായി നൽകും. പുറപ്പെടുന്ന സ്ഥലത്തെ സ്റ്റേഷനിൽ നിന്നാണ് പാസ് കൈപ്പറ്റേണ്ടത്. കൂടാതെ ഇത് വാഹനത്തിന്റെ മുകളിൽ പതിപ്പിക്കുകയും വേണം. ശബരിമലയിലേക്കു ള്ള റൂട്ടുകൾ പ്രത്യേക സുരക്ഷാ മേഖലയായി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് നട പടി.മണ്ഡലമകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ചാണ് ശബരിമലയിലേക്കുള്ള റൂട്ടു കൾ പ്രത്യേക സുരക്ഷാ മേഖലയായി പ്രഖ്യാപിച്ചത്.
 

Latest News