വിവാദ നായകര്‍ നേര്‍ക്കുനേര്‍: ജലീലിനെതിരെ പുതിയ ആരോപണവുമായി കെ.എം ഷാജി; ശബ്ദരേഖ പുറത്ത്

കൊച്ചി- തെരഞ്ഞെടുപ്പില്‍ വര്‍ഗീയ പ്രചാരണം നടത്തിയെന്ന ആരോപണത്തിന്റെ പേരില്‍ നിയമസഭാംഗത്വം ത്രിശങ്കുവിലായ മുസ്ലിം ലീഗ് നോതാവ് കെ. എം ഷാജി ബന്ധു നിയമന കുരുക്കില്‍പ്പെട്ട മന്ത്രി കെ.ടി. ജലീലിനെതിരെ പുതിയ അരോപണവുമായി രംഗത്തെത്തി. സ്വകാര്യ ചെറുകിട കമ്പനിക്ക് ചട്ടങ്ങള്‍ മറികടന്ന് വെള്ളമൂറ്റാന്‍ അനുമതി നല്‍കാന്‍ കീരമ്പാറ പഞ്ചായത്ത് സെക്രട്ടറിയോട് ജലീലിന്റെ ഓഫീസില്‍ നിന്ന് നേരിട്ട് വിളിച്ച് ആവശ്യപ്പെടുന്ന ശബ്ദരേഖയാണ് ഷാജി ഫസ്ബുക്കില്‍ പുറത്തു വിട്ടത്. നിയമസഭാംഗത്വത്തില്‍ നിന്ന് ഹൈക്കോടതി അയോഗ്യനാക്കുകയും ഈ വിധിക്കെതിരെ സ്റ്റേ സമ്പാദിക്കുകയും ചെയ്തതിനു പിന്നാലെയാണ് ഷാജി ജലീലിനെതരായ പുതിയ ആരോപണം ഉന്നയിച്ചത്. പ്രവര്‍ത്താനുമതി നല്‍കുന്നതിന് മുമ്പ് ഫയര്‍ ലൈസന്‍സ് നിര്‍ബന്ധമാണ്. എന്നാല്‍ ഈ കമ്പനിക്ക് ഫയര്‍ ലൈസന്‍സ് ഇല്ല. നിശ്ചിത സമയപരിധിക്കുള്ളില്‍ ഫയര്‍ ലൈസന്‍സ് ഹാജരാക്കണമെന്ന വ്യവസ്ഥ വച്ച് കമ്പനിക്ക് പ്രവര്‍ത്തനാനുമതി ഉടന്‍ നല്‍കാനാണ് മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി പി.എസ് ജോസ് മാത്യൂ പഞ്ചായത്ത് സെക്രട്ടറിയോട് ആവശ്യപ്പെട്ടത്. നാളെ തന്നെ ലൈസന്‍സ് കൊടുക്കണമെന്നും ആവശ്യപ്പെടുന്നുണ്ട്. ഇക്കാര്യം പഞ്ചായത്ത് സെക്രട്ടറി സമ്മതിക്കുകയും ചെയ്യുന്നു. 

കെ.എം. ഷാജിയുടെ ഫേസ്ബുക്ക് കുറിപ്പും ശബ്ദ രേഖയും:

Latest News