വര്‍ഗീയ ധ്രുവീകരണം: കെ.എം. ഷാജിയെ ഹൈക്കോടതി അയോഗ്യനാക്കി

കൊച്ചി- അഴീക്കോട് എം.എല്‍.എയും മുസ് ലിം ലീഗ് നേതാവുമായ കെ.എം ഷാജിയെ  ഹൈക്കോടതി അയോഗ്യനാക്കി. ഷാജിയെ ആറുവർഷത്തേക്ക് അയോഗ്യനാക്കിയ കോടതി അഴീക്കോട് വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്നും ഉത്തരവിട്ടു. ജസ്റ്റീസ് പി.ഡി രാജനാണ് ഉത്തരവിട്ടത്. തെരഞ്ഞെടുപ്പിൽ ഷാജിയോട് പരാജയപ്പെട്ട നികേഷ് കുമാറിന് അരലക്ഷം രൂപ കോടതി ചെലവ് നൽകാനും കോടതി ഉത്തരവിട്ടു. തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്ന നികേഷ് കുമാറിന്റെ ആവശ്യം കോടതി തള്ളി. തെരഞ്ഞെടുപ്പിൽ വർഗീയ ചേരിതിരിവ് നടത്താൻ ശ്രമിച്ചുവെന്ന നികേഷ് കുമാറിന്റെ പരാതിയിലാണ് കോടതി ഉത്തരവ്. തെരഞ്ഞെടുപ്പിൽ വർഗീയ കാർഡ് ഇറക്കിയെന്നാരോപിച്ചായിരുന്നു നികേഷ് കുമാർ കോടതിയെ സമീപിച്ചത്.
വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് കെ.എം ഷാജി പറഞ്ഞു. മേൽക്കോടതിയെ സമീപിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. വിധി സ്വാഗതം ചെയ്യുന്നതായി സി.പി.എം അറിയിച്ചു.

Latest News