Sorry, you need to enable JavaScript to visit this website.

മലപ്പുറം കടുങ്ങപുരം സ്വദേശി യാമ്പുവില്‍ നിര്യാതനായി

യാമ്പു- മലപ്പുറം കടുങ്ങപുരം  സ്‌കൂള്‍പടി സ്വദേശി  മുഹമ്മദ് അഷ്‌റഫ് (50) യാമ്പുവില്‍ ഹൃദയാഘാതം മൂലം മരിച്ചു. വ്യാഴാഴ്ച പുലര്‍ച്ചെ മൂന്നര മണിയോടെ നെഞ്ച് വേദനയെ തുടര്‍ന്ന് എഴുന്നേറ്റ അഷ്‌റഫ് റൂമില്‍ കുഴഞ്ഞുവീഴുകയായിരുന്നു. ശബ്ദം കേട്ട് എഴുന്നേറ്റ കൂടെയുള്ളവര്‍ ഉടന്‍ യാമ്പു ജനറല്‍ ഹോസ്പിറ്റലില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. രണ്ടര പതിറ്റാണ്ടായി യാമ്പുവിലെ അബൂബക്കര്‍ സിദ്ധീഖ് മസ്ജിദിന് സമീപം ബാര്‍ബര്‍ ഷോപ്പ് നടത്തുകയായിരുന്നു. മലയാളികള്‍ക്കിടയില്‍ ഏറെ സുപരിചിതനായ ഇദ്ദേഹത്തിന്റെ പെട്ടെന്നുള്ള മരണം സുഹൃ ത്തുക്കള്‍ക്കിടയില്‍ ഏറെ ഞെട്ടലുളവാക്കി. സഹോദരന്‍ അന്‍സാറും ഏതാനും ബന്ധുക്കളും ഇദ്ദേഹത്തിന്റെ ഷോപ്പില്‍ തന്നെ ജോലി ചെയ്യുന്നുണ്ട്.
കുഞ്ഞിമുഹമ്മദ് പടാലിപ്പറമ്പില്‍ ആണ് പിതാവ്. മാതാവ് : നഫീസ. ഭാര്യ: ആബിദ. മക്കള്‍ : ഹബീബ് റഹ്മാന്‍, അല്‍ത്താഫ്, അമീന്‍, ഹസ്ബിയ. സഹോദരങ്ങള്‍ : അബ്ദുസ്സലാം, ഹാരിസ് (ഇരുവരും ജിദ്ദയില്‍). മൈമൂന, സുലൈഖ,സക്കീന, റൈഹാനത്ത്. ജിദ്ദയിലുള്ള സഹോദരങ്ങള്‍ യാമ്പുവിലെത്തിയിട്ടുണ്ട്. സഹോദരന്മാരും സി.സി .ഡബ്ല്യൂ അംഗം മുസ്തഫ മൊറയൂരും നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ രംഗത്തുണ്ട്.

 

Latest News