Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

എയര്‍ ഇന്ത്യാ സമരം മൂലം നിരവധി വിമാനങ്ങള്‍ മുംബൈയില്‍ വൈകി; ജീവനക്കാരെ വീട്ടില്‍ നിന്ന് വിളിച്ചു വരുത്തി

മുംബൈ- എയര്‍ ഇന്ത്യയുടെ കരാര്‍ ജീവനക്കാരില്‍ ഒരു വിഭാഗം സമരം ചെയ്തതിനെ തുടര്‍ന്ന് മുംബൈയില്‍ നിന്നുള്ള നിരവധി എയര്‍ ഇന്ത്യാ വിമാനങ്ങള്‍ വ്യാഴാഴ്ച രാവിലെ വൈകി. എയര്‍ ഇന്ത്യ എയര്‍ ട്രാന്‍സ്‌പോര്‍ട്ട് സര്‍വീസസ് ലിമിറ്റഡ് എന്ന ഉപകമ്പനിയുടെ ഗ്രൗണ്ട് സ്റ്റാഫില്‍പ്പെട്ട കരാര്‍ ജീവനക്കാരാണ് ബുധനാഴ്ച രാത്രിമുതല്‍ പണിമുടക്കിയത്. വിമാനത്താവളത്തിലെത്തിയ നിരവധി എയര്‍ ഇന്ത്യാ യാത്രക്കാര്‍ ചെക്ക് ഇന്‍ ചെയ്യാനാവാതെ മണിക്കൂറുകളോളം കുടുങ്ങി. പലരും പ്രതിഷേധിച്ചു. പ്രശ്‌നം പരിഹരിക്കാന്‍ സ്ഥിരം ജീവനക്കാരെ വീട്ടില്‍ നിന്ന് വിളിച്ചു വരുത്തിയിട്ടുണ്ടെന്ന് എയര്‍ ഇന്ത്യ അറിയിച്ചു. പെട്ടെന്നുണ്ടായ സാഹചര്യത്തെ തുടര്‍ന്നാണ് വിമാനങ്ങള്‍ വൈകിയതെന്നും ഇതു പരിഹരിക്കാനുള്ള ക്രമീകരണങ്ങള്‍ നടത്തുന്നുണ്ടെന്നും എയര്‍ ഇന്ത്യാ വക്താവ് അറിയിച്ചു. നിരവധി യാത്രക്കാര്‍ തങ്ങള്‍ക്കുണ്ടായ ദുരനുഭവം ട്വിറ്ററിലൂടെ പുറത്തു വിട്ടു.

Latest News