വധശിക്ഷ ഒഴിവായ ക്രൈസ്തവ വനിതക്ക് മോചനം; പാക്കിസ്ഥാന്‍ വിട്ടെന്ന് സൂചന

കറാച്ചി- മതനിന്ദാ കേസില്‍ പാക്കിസ്ഥാന്‍ സുപ്രീം കോടതി വധ ശിക്ഷ ഒഴിവാക്കിയ ക്രൈസ്തവ വനിത ആസിയാ ബിബിക്ക് ഒടുവില്‍ മോചനം. എട്ട് വര്‍ഷം ജയിലില്‍ കഴിഞ്ഞ ഇവര്‍ വിമാനത്തില്‍ യാത്രയായി എന്നാണ് ചില റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. എന്നാല്‍ ഇവര്‍ എങ്ങോട്ടാണ് പോയതെന്ന് വ്യക്തമല്ല. തങ്ങളുടെ ജീവന്‍ അപകടത്തിലാണെന്നും അഭയം നല്‍കണമെന്നും ആസിയാ ബിബിയുടെ ഭര്‍ത്താവ് അഭ്യര്‍ഥിച്ചു.
സുപ്രീം കോടതി വെറുതെ വിട്ടെങ്കിലും ഇവരുടെ ജയില്‍ മോചനത്തിനെതിരെ പാക്കിസ്ഥാനില്‍ വന്‍ പ്രതിഷേധം ഉയര്‍ന്നുവന്നിരുന്നു. മുള്‍ത്താന്‍ പട്ടണത്തിലെ ജയിലില്‍നിന്നാണ് ആസിയാ ബിബിയെ മോചിപ്പിച്ചതെന്ന് അഭിഭാഷകന്‍ സൈഫ് മുലൂക് പറഞ്ഞു.
ആസിയ നൗറീന്‍ എന്നും പേരുള്ള വനിത 2010 ല്‍ വാക്കുതര്‍ക്കത്തിനിടെ പ്രവചകനെ (സ) നിന്ദിച്ചുവെന്നായിരുന്നു കേസ്.

 

Latest News