കയ്‌റോ- ഈജിപ്തിലെ പട്ടാള കോടതി എട്ട് ഐ.എസ് ഭീകരര്‍ക്ക് വധശിക്ഷ വിധിച്ചു. 2016 ല്‍ സൈന്യത്തിനു നേരെ നടത്തിയ ആക്രണവുമായി ബന്ധപ്പെട്ടാണ് ശിക്ഷ. ഇസ്്മായിലിയയിലെ കോടതി 32 പേര്‍ക്ക് ജീവപര്യന്തവും വിധിച്ചിട്ടുണ്ട്. 25 വര്‍ഷമാണ് ഈജിപ്ത് നിയമപ്രകാരം ജീവപര്യന്തം. രണ്ട് പേര്‍ക്ക് 15 വര്‍ഷം ജയില്‍ ശിക്ഷ വിധിച്ച ഉത്തരവില്‍ രണ്ട് പേരെ വെറുതെ വിട്ടതായും സൈനിക വൃത്തങ്ങള്‍ അറിയിച്ചു.