Sorry, you need to enable JavaScript to visit this website.

ട്രംപിനോട് ഏറ്റുമുട്ടാന്‍ നോക്കി; സി.എന്‍.എന്‍ റിപ്പോര്‍ട്ടറുടെ പാസ് റദ്ദാക്കി-video

വാഷിംഗ്ടണ്‍- വാര്‍ത്താ സമ്മേളനത്തില്‍ യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ട സി.എന്‍.എന്‍ റിപ്പോര്‍ട്ടര്‍  ജിം അകോസ്റ്റയുടെ പ്രസ് പാസ് വൈറ്റ് ഹൗസ് റദ്ദാക്കി.

ലാറ്റിന്‍ അമേരിക്കയില്‍നിന്ന് യു.എസ് ദക്ഷിണ അതിര്‍ത്തിയിലേക്ക് വരുന്ന അഭയാര്‍ഥികളെ കുറിച്ചായിരുന്നു അകോസ്റ്റയുടെ ആദ്യ ചോദ്യം. ഇതിനു പിന്നാലെ മറ്റൊരു ചോദ്യത്തിനു മുതിര്‍ന്ന അദ്ദേഹത്തോടെ അതുമതിയെന്ന് ട്രംപ് പറയുകയായിരുന്നു. ഉടന്‍ തന്നെ വൈറ്റ് ഹൗസിലെ ജീവനക്കാരി അദ്ദേഹത്തില്‍നിന്ന് മൈക്രോഫോണ്‍ പിടിച്ചുവാങ്ങുകയും ചെയ്തു.

വൈറ്റ് ഹൗസിലെ ജോലി നിര്‍വഹിക്കുകയായിരുന്ന യുവതിയുടെ മേല്‍ റിപ്പോര്‍ട്ടര്‍ കൈ വെച്ചുവെന്നും ഇത് സ്വീകാര്യമല്ലെന്നുമാണ് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി സാറാ സാന്‍ഡേഴ്‌സ് നല്‍കിയ പ്രസ്താവനയില്‍ പറയുന്നത്.
മൈക്രോഫോണ്‍ പിടിച്ചെടുക്കാനെത്തിയ ജോലിക്കാരിയുടെ കൈ  ക്ഷമിക്കണം മാം എന്നു പറഞ്ഞുകൊണ്ട് അകോസ്റ്റ തട്ടിമാറ്റുകയായിരുന്നു. അവരുടെ ദേഹത്ത് താന്‍ കൈവെച്ചു എന്നു പറയുന്നത് പച്ചക്കള്ളമാണെന്ന് സി.എന്‍.എന്‍ റിപ്പോര്‍ട്ടര്‍ പ്രതികരിച്ചു.

 

Latest News