വാഹനാപകടത്തില്‍ മരിച്ച കണ്ണൂര്‍ സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിക്കും

ബുറൈദ-  ഹായില്‍-റിയാദ് ഹൈവേയില്‍ വാഹനാപകടത്തില്‍ മരിച്ച കണ്ണൂര്‍ സ്വദേശി അബ്ദുല്‍ റസാഖിന്റെ (39) മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. കണ്ണൂര്‍ കണ്ണാടിപ്പറമ്പ് മാലോട്ട് മീത്തലെ പുരയില്‍ മൂസാന്റെ മകനാണ്. ഭാര്യ: മറിയം. മക്കള്‍: റാസിഖ്, ആയിഷ, ഫാത്തിമതുറിസ, റെയ്ഹാന്‍.  സഹോദരങ്ങള്‍: അബ്ദുറഹ്മാന്‍, ഖാദര്‍, ഇബ്രാഹിം, മുഹമ്മദ്, സുഹ്‌റ, സൈനബ എന്നിവരാണ് സഹോദരങ്ങള്‍.
ചൊവ്വാഴ്ച പുലര്‍ച്ചെയായിരുന്നു അപകടം. വ്യാപാര മേഖലയില്‍ പ്രവര്‍ത്തിക്കുന്ന അബ്ദുല്‍ റസാഖ് ഫോര്‍ച്യൂണറില്‍ റിയാദിലേക്ക് പോകുകയായിരുന്നു.
20 വര്‍ഷമായി സൗദിയിലുള്ള ഇദ്ദേഹം രണ്ട് മാസം മുമ്പാണ് അവധി കഴിഞ്ഞ് തിരിച്ചെത്തിയത്. തുമൈര്‍ ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലാണ് മൃതദേഹം.  ഹായില്‍, തുമൈര്‍, റിയാദ് കെ.എം.സി.സി ജീവകാരുണ്യ വിഭാഗം പ്രവര്‍ത്തകര്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ രംഗത്തുണ്ട്.

 

Latest News