Sorry, you need to enable JavaScript to visit this website.

പാക്കധീന കശ്മീരിലൂടെ ചൈന-പാക് സ്വകാര്യ ബസ് സര്‍വീസ്, ഇന്ത്യ പ്രതിഷേധിച്ചു

ന്യൂദല്‍ഹി- ഇന്ത്യയുടെ കടുത്ത പ്രതിഷേധം അവഗണിച്ച് പാക്കധീന കശ്മീരിലൂടെ ചൈന-പാക് സ്വകാര്യ ബസ് സര്‍വീസ് ആരംഭിച്ചു. ലാഹോറിനും ചൈനയിലെ കഷ്ഗറിനും ഇടയിലുള്ള ബസ് സര്‍വീസ് തിങ്കളാഴ്ച അര്‍ധരാത്രിയോടെയാണ് ആരംഭിച്ചത്.

ലാഹോറിലെ ഗുല്‍ബര്‍ഗ് മേഖലയിലെ ടെര്‍മിനലില്‍നിന്ന് കഷ്ഗറിലേക്കാണ് ആദ്യ ബസ്. 36 മണിക്കൂര്‍ യാത്രയാണിത്. പാക്കധീന കശ്മീരിലെ ഗില്‍ജിത്ത്-ബള്‍ട്ടിസ്ഥാന്‍ മേഖലയിലൂടെയാകും ബസ് കടന്നുപോകുക. നീക്കത്തിനെതിരെ ഇന്ത്യ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു.

നവംബര്‍ മൂന്നിനാണ് ബസ് സര്‍വീസ് നേരത്തെ തീരുമാനിച്ചിരുന്നതെങ്കിലും സുരക്ഷാ കാരണങ്ങളെ തുടര്‍ന്ന് നീട്ടിവെക്കുകയായിരുന്നു. യാത്രികര്‍ക്ക് വിസയും പാസ്‌പോര്‍ട്ടും മറ്റു യാത്ര രേഖകളും ആവശ്യമുണ്ട്.

 

Latest News