റിയാദില്‍ അപകടം; പരിക്കേറ്റയാളെ തിരിച്ചറിഞ്ഞില്ല

റിയാദ്- അപകടത്തില്‍ പരിക്കേറ്റ നിലയില്‍ റിയാദ് എക്‌സിറ്റ് 21ലെ അല്‍ഈമാന്‍ ഹോസ്പിറ്റലില്‍ റെഡ്ക്രസന്റ് വിഭാഗം കൊണ്ടുവന്ന യുവാവിനെ തിരിച്ചറിഞ്ഞില്ല. ഇന്ന് വൈകിട്ടാണ് ഇദ്ദേഹത്തെ ആംബുലന്‍സില്‍ കൊണ്ടുവന്നത്. വെന്റിലേറ്ററില്‍ പ്രവേശിക്കുന്നതിന് മുമ്പ് നവീന്‍ എന്ന് പേര് പറഞ്ഞെങ്കിലും പിന്നീട് അബോധാവസ്ഥയിലായി. സ്ഥിതി ഗുരുതരമല്ലെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.  ഇഖാമയോ മറ്റ് രേഖകളോ കൈവശമില്ല. ഇദ്ദേഹത്തെ പരിചയമുള്ളവര്‍ ഹോസ്പിറ്റലുമായോ ഷാന്‍ (0536548525) എന്നയാളുമായോ ബന്ധപ്പെടുക.

 

Latest News