ഗുഡ്‌സ് ഓട്ടോയിടിച്ച് പരിക്കേറ്റ രണ്ടു വയസ്സുകാരന്‍ മരിച്ചു

കോഴിക്കോട്- ഗുഡ്‌സ് ഓട്ടോയിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന രണ്ടു വയസ്സുകാരന്‍ മരിച്ചു. പുതിയപാലം ഭഗവതി പടന്നയില്‍ അസ്‌ലാസിന്റെ മകന്‍ മുഹമ്മദ് ഫൗമിന്‍ ആണ് മരിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച വീടിന് മുന്നില്‍ വെച്ചായിരുന്നു അപകടം. തലക്ക് ഗുരുതരമായി പരിക്കേറ്റതിനെ തുടര്‍ന്ന് മിംസ് ആശുപത്രിയിലും പിന്നീട് ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലും ചികിത്സയിലായിരുന്നു. ജുബീനയാണ് മാതാവ്. സഹോദരങ്ങള്‍: മുഹമ്മദ് ഇന്‍തിസാന്‍, മുഹമ്മദ് അസ്‌ലന്‍. സംഭവത്തില്‍ മെഡിക്കല്‍ കോളേജ് പോലീസ് കേസെടുത്തു. മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലാണ്. ഖബറടക്കം ചൊവ്വാഴ്ച 11.30ന് കണ്ണംപറമ്പ് ശ്മശാനത്തില്‍.
--

 

Latest News