Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

സൗദി ജവാസാത്ത് സേവനങ്ങള്‍ക്ക് പകരക്കാരന്‍; ഇ-അനുമതിപത്രം പ്രാബല്യത്തില്‍


പരിഷ്‌കരിച്ച മലയാളം ന്യൂസ് ആപ്പ് സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാം


റിയാദ്- സൗദി പൗരന്മാരെയും വിദേശികളെയും പ്രതിനിധീകരിച്ച് ജവാസാത്ത് ഡയറക്ടറേറ്റുകളെ നേരിട്ട് സമീപിച്ച് നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിന് മറ്റുള്ളവരെ ഔദ്യോഗിമായി ചുമതലപ്പെടുത്തി ഇ-അനുമതിപത്രം നൽകുന്ന സേവനം (ഇ-ഓതറൈസേഷൻ സർവീസ്) സൗദി ജവാസാത്ത് ആരംഭിച്ചു. ആഭ്യന്തര മന്ത്രാലയത്തിനു കീഴിലെ നാഷണൽ ഇൻഫർമേഷൻ സെന്ററുമായി സഹകരിച്ചാണ് പുതിയ സേവനം ആരംഭിച്ചിരിക്കുന്നത്. ഇതോടെ സൗദി പൗരന്മാരുടെയും വിദേശികളുടെയും ആശ്രിതരുമായി ബന്ധപ്പെട്ട് ജവാസാത്തിൽ നിന്നുള്ള നടപടിക്രമങ്ങൾ ഇ-അനുമതിപത്രം ഉപയോഗിച്ച് മറ്റുള്ളവർക്ക് പൂർത്തിയാക്കുന്നതിന് സാധിക്കും. 
അനുമതിപത്രം നൽകുന്നവർക്കും കിട്ടുന്നവർക്കും ആഭ്യന്തര മന്ത്രാലയത്തിന്റെ ഓൺലൈൻ സേവനമായ അബ്ശിറിൽ പ്രവർത്തനക്ഷമമായ അക്കൗണ്ട് ഉണ്ടായിരിക്കണമെന്ന് വ്യവസ്ഥയുണ്ട്. അനുമതിപത്രം നൽകപ്പെടുന്നവർ സൗദി പൗരന്മാരായിരിക്കുകയും വേണം. 
ജവാസാത്തിൽ നിന്നുള്ള 21 സേവനങ്ങളുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ ഇ-അനുമതിപത്രം പ്രയോജനപ്പെടുത്തി മറ്റുള്ളവർക്ക് പൂർത്തിയാക്കുന്നതിന് സാധിക്കും. സൗദി പൗരന്മാരുടെയും വിദേശികളുടെയും നടപടിക്രമങ്ങൾ എളുപ്പമാക്കുന്നതിനും വേഗത്തിലാക്കുന്നതിനും പുതിയ സേവനം സഹായകമാകും. 
സൗദി പൗരന്മാരുടെ ആശ്രിതർക്കുള്ള വിദേശ യാത്രാ അനുമതി ഇഷ്യു ചെയ്യൽ-അനുമതി റദ്ദാക്കൽ, പാസ്‌പോർട്ട് നഷ്ടപ്പെട്ടതിനെയും കേടായതിനെയും കുറിച്ച് റിപ്പോർട്ട് ചെയ്യൽ, ഇഖാമ ഇഷ്യു ചെയ്യൽ, ഇഖാമ പുതുക്കൽ, പ്രിന്റ് ചെയ്ത ഇഖാമ കൈപ്പറ്റൽ, റീ-എൻട്രി ഇഷ്യു ചെയ്യൽ-റദ്ദാക്കൽ, ഫൈനൽ എക്‌സിറ്റ് ഇഷ്യു ചെയ്യൽ-റദ്ദാക്കൽ, ഇഖാമ നഷ്ടപ്പെട്ടത് റിപ്പോർട്ട് ചെയ്യൽ, വിദേശികളുടെ പാസ്‌പോർട്ട് നഷ്ടപ്പെട്ടത് റിപ്പോർട്ട് ചെയ്യൽ, വിദേശ തൊഴിലാളികൾ ഒളിച്ചോടിയതായി റിപ്പോർട്ട് ചെയ്യൽ, അപേക്ഷകന്റെ രേഖയിൽ ആശ്രിതരെ ചേർക്കൽ, ആശ്രിതരെ വേർപ്പെടുത്തൽ, ആശ്രിതനെ കുടുംബനാഥനായി മാറ്റൽ, പ്രൊഫഷൻ മാറ്റം, സ്‌പോൺസർഷിപ്പ് മാറ്റം, പഴയ പാസ്‌പോർട്ടിൽ നിന്ന് പുതിയ പാസ്‌പോർട്ടിലേക്ക് വിസാ വിവരങ്ങൾ മാറ്റൽ, വിസിറ്റ് വിസ ദീർഘിപ്പിക്കൽ, സൗദി പാസ്‌പോർട്ട് ഇഷ്യു ചെയ്യൽ, പാസ്‌പോർട്ട് പുതുക്കൽ, പാസ്‌പോർട്ട് കൈപ്പറ്റൽ, റീ-എൻട്രിയിൽ രാജ്യം വിട്ടവർ തിരിച്ചെത്തിയിട്ടില്ലെന്ന കാര്യം റിപ്പോർട്ട് ചെയ്യൽ എന്നീ സേവനങ്ങളാണ് ഇ-അനുമതിപത്രം ഉപയോഗിച്ച് ജവാസാത്തിൽനിന്ന് മറ്റുള്ളവർക്ക് ലഭിക്കുക. 
അടുത്ത കാലത്ത് ജവാസാത്ത് നടപ്പാക്കിയ ഓൺലൈൻ സേവനങ്ങളുടെ തുടർച്ചയാണ് പുതിയ സേവനം. ഉപയോക്താക്കളുടെ നടപടിക്രമങ്ങൾ എളുപ്പമാക്കുക എന്ന ലക്ഷ്യത്തോടെ നിരവധി പുതിയ ഓൺലൈൻ സേവനങ്ങൾ പുറത്തിറക്കുന്നതിനും സേവനങ്ങൾ നവീകരിക്കുന്നതിനും ജവാസാത്ത് ശ്രമിച്ചു വരികയാണ്. ഇതിലൂടെ സമയവും അധ്വാനവും ലാഭിക്കുന്നതിനും ഉയർന്ന ഗുണമേന്മയിൽ വേഗത്തിൽ സേവനങ്ങൾ ലഭ്യമാക്കുന്നതിനും സാധിക്കുമെന്ന് ജവാസാത്ത് ഡയറക്ടറേറ്റ് പറഞ്ഞു.

Latest News