കൊണ്ടോട്ടി- പുളിക്കല്‍ അങ്ങാടിയില്‍ ജ്വല്ലറിയുടെ ചുമരു തുരന്ന് 25 പവന്‍ കവര്‍ന്ന സംഭവത്തില്‍ തമഴ്‌നാട് സ്വദേശികളെ കേന്ദ്രീകരിച്ച് അന്വേഷണം. പുളിക്കല്‍ ചേവായൂര്‍ റോഡിനടത്തുളള എസ്.എം.ജ്വല്ലറിയിലാണ് വെള്ളിയാഴ്ച പുലര്‍ച്ചെ മോഷണം നടന്നത്. പ്രതികള്‍ക്ക് തമഴ്‌നാട്ടുകാരുമായി ബന്ധമുണ്‍െന്നാണ് പോലീസിന് ലഭിച്ച വിവരം. ഇതുമായി ബന്ധപ്പെട്ട് പോലീസ് ചിലരെ നിരീക്ഷിച്ചുവരികയാണ്.
കടയുടെ സി.സി.ടി.വിയുടെ ദൃശ്യങ്ങള്‍ പതിയുന്ന ഡി.വി.ആര്‍ അടക്കം തോട്ടില്‍ ഉപേക്ഷിച്ചാണ് സംഘം മോഷണം നടത്തിയിരുന്നത്. വെളളം നനഞ്ഞ ഡി.വി.ആറില്‍നിന്ന് ദൃശ്യം കണ്‍ത്താനുളള ശ്രമവും പോലീസ് നടത്തുന്നുണ്ട്. പുളിക്കല്‍ സ്വദേശികളായ മാനോളി ഷാജി,നുപ്പിടിയന്‍ മുസ്തഫ എന്നിവരുടെ ഉടമസ്ഥതിയിലുളളതാണ് ജ്വല്ലറി.
കടയുടെ പിറക് ഭാഗത്തെ ചുമരു തുരന്ന് കല്ലുകള്‍ അടര്‍ത്തിയാണ് മോഷ്ടാക്കള്‍ അകത്ത് കയറിയത്. കൊണ്ടോട്ടി ഇന്‍സ്‌പെക്ടര്‍ ഗംഗാധരന്റെ നേതൃത്വത്തിലാണ് അന്വേഷണം.15 വര്‍ഷം മുമ്പ് ഇതേ കടയില്‍ സമാനമായ രീതിയില്‍ മോഷണം നടന്നിരുന്നു. കേസില്‍ ഒരാള്‍ പിടിയിലാവുകയും ചെയ്തിരുന്നു. ജ്വല്ലറി ഉടമകളിലൊരാളായ മുസ്തഫയുടെ വീട്ടിലും രണ്ടു മാസം മുമ്പ് മോഷണം നടന്നിരുന്നു. ഇതുമായി ബന്ധമുണ്ടോയെന്നും പരിശോധിക്കുന്നുണ്‍ണ്ട്.