ബാഴ്‌സലോണ- മെസ്സി, നെയ്മാർ, സുവാരസ്... എം.എൻ.എസ് ത്രിമൂർത്തികൾ മൂവരും സ്‌കോർ ചെയ്ത മത്സരത്തിൽ വിയാറയലിനെ എതിരില്ലാത്ത നാല് ഗോളുകൾക്ക് തകർത്ത് സ്പാനിഷ് ലീഗിൽ ബാഴ്‌സലോണ കിരീടത്തിലേക്ക്. രണ്ടാം സ്ഥാനത്തുള്ള റയൽ മഡ്രീഡിനെക്കാൾ മൂന്ന് പോയന്റിന്റെ ലീഡുണ്ട് ബാഴ്‌സക്ക്. എന്നാൽ രണ്ട് മത്സരം കുറച്ചേ കളിച്ചിട്ടുള്ളു എന്നതിനാൽ റയലിന് അവസരങ്ങൾ കൂടുതലാണ്. ഐബറിനെ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ച അത്‌ലറ്റിക്കോ മഡ്രീഡ് മൂന്നാം സ്ഥാനത്താണ്.

മെസ്സി രണ്ടും നെയ്മാർ, സുവാരസ് എന്നിവർ ഓരോ ഗോളുമാണ് ഇന്നലെ രാത്രിയിലെ മത്സരത്തിൽ അടിച്ചത്. 21ാം മിനിറ്റിൽ നെയ്മാറിലൂടെയായിരുന്നു തുടക്കം. ആദ്യപകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് മെസ്സി സ്‌കോർ 2-0 ആക്കി. 68ാം മിനിറ്റിൽ സുവാരസിന്റെ വക. 82ാം മിനിറ്റിൽ മെസ്സി പെനാൽറ്റിയിലൂടെ വീണ്ടും സ്‌കോർ ചെയ്തു.






