പഞ്ചാബില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ഇരട്ടശമ്പളം; ദീപാവലി സമ്മാനമല്ല, അമളി പിണഞ്ഞു

അമൃത്‌സര്‍- ഒക്ടോബര്‍ മാസത്തെ ശമ്പളം ലഭിച്ച അമൃത്‌സറിലെ നിരവധി സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് തങ്ങലു ലഭിച്ച അപ്രതീക്ഷിത ദിപാവലി സമ്മാനം കണ്ട് ആശ്ചര്യപ്പെട്ടിരിക്കുകയായിരുന്നു. ഇരട്ടി ശമ്പളമാണ് ഈ മാസം ലഭിച്ചത്. എന്നാല്‍ അവരുടെ അമ്പരപ്പിന് അധികം ആയുസുണ്ടായില്ല. സാങ്കേതിക പ്രശ്‌നങ്ങള്‍ കാരണം രണ്ടു മാസത്തെ ശമ്പളം ഒന്നിട്ടു ഉദ്യോഗസ്ഥരുടെ ബാങ്ക് അക്കൗണ്ടില്‍ എത്തുകയായിരുന്നെന്നും പകുതി തുക പിന്‍വലിക്കരുതെന്നും അറിയിപ്പു ലഭിച്ചു. അബദ്ധത്തില്‍ അധികമായി അക്കൗണ്ടിലെത്തിയ ഒരു മാസത്തെ ശമ്പളം തിരിച്ചു പിടിക്കുമെന്ന് ജില്ലാ ട്രഷറി ഓഫീസര്‍ എല്ലാ സര്‍ക്കാര്‍ കാര്യാലയ മേധാവികള്‍ക്കും ഇതു സംബന്ധിച്ച അറിയിപ്പു നല്‍കി. 

പഞ്ചാബില്‍ പലയിടത്തും ഇങ്ങനെ സംഭവിച്ചിട്ടുണ്ടെന്നും ട്രഷറി സംവിധാനത്തിലെ സാങ്കേതിക പ്രശ്‌നമാണ് കാരണമെന്നും ട്രഷറി ഓഫീസര്‍ എ.കെ മയിനി പറഞ്ഞു. സംസ്ഥാനത്തെ ഭൂരിപക്ഷം സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും ഇരട്ടി ശമ്പളമാണ് ഒക്ടോബറില്‍ ലഭിച്ചത്. ഇവ തിരിച്ചു പിടിക്കുമെന്ന് എല്ലാ വകുപ്പുകള്‍ക്കും സര്‍ക്കാര്‍ അറിയിപ്പു നല്‍കിയിട്ടുണ്ട്. കോടികളാണ് ഇതിലൂടെ അധികമായി ജീവനകകാരുടെ അക്കൗണ്ടുകളിലെത്തിയത്.
 

Latest News