സ്‌കൂൾ വിദ്യാർഥിനിയെ പീഡിപ്പിച്ച  കേസിൽ യുവാവ് അറസ്റ്റിൽ

കൊച്ചി- സ്‌കൂൾ വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ യുവാവ് പോലീസിന്റെ പിടിയിൽ. ഏനാനെല്ലർ സ്വദേശി വിഷ്ണു(24)വിനെയാണ് കോതമംഗലം പോലീസ് ഇൻസ്പെക്ടർ അഗസ്റ്റിൻ മാത്യുവിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. 2010 മുതൽ 2017 വരെ പ്രതി വിദ്യാർഥിനിയെ പീഡിപ്പിച്ചു വരികയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പോക്സോ ആക്ട് പ്രകാരം അറസ്റ്റു ചെയ്ത പ്രതിയെ മൂവാറ്റുപുഴ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.
 

Latest News