Sorry, you need to enable JavaScript to visit this website.

പഴയ ഉപകരണങ്ങൾ വിറ്റഴിക്കൽ: സാവകാശം വേണമെന്ന് വ്യാപാരികൾ

റിയാദ് - പുതുതായി ബാധകമാക്കിയ ഊർജ കാര്യക്ഷമതാ മാനദണ്ഡങ്ങൾക്ക് നിരക്കാത്ത പഴയ വൈദ്യുതി ഉപകരണങ്ങൾ വിറ്റഴിക്കുന്നതിന് മതിയായ സാവകാശം അനുവദിക്കണമെന്ന് വ്യാപാരികൾ വാണിജ്യ, നിക്ഷേപ മന്ത്രാലയത്തോട് ആവശ്യപ്പെട്ടു. പഴയ വൈദ്യുതി ഉപകരണങ്ങൾ വിറ്റഴിക്കുന്നതിന് 2020 സെപ്റ്റംബർ 19 വരെ സാവകാശം ലഭിക്കുന്നതിന് വാണിജ്യ, നിക്ഷേപ മന്ത്രാലയവുമായി റിയാദ് ചേംബർ ഓഫ് കൊമേഴ്‌സിനു കീഴിലെ വാണിജ്യ കമ്മിറ്റി ആശയ വിനിമയം നടത്തിവരികയാണെന്ന് കമ്മിറ്റി പ്രസിഡന്റും റിയാദ് ചേംബർ ഡയറക്ടർ ബോർഡ് അംഗവുമായ സഅദ് അൽ അജ്‌ലാൻ പറഞ്ഞു. വ്യാപാരികൾ നേരിടുന്ന വ്യത്യസ്ത പ്രശ്‌നങ്ങൾക്ക് പരിഹാരം കാണുന്നതിന് വാണിജ്യ, നിക്ഷേപ മന്ത്രാലയവുമായി ആശയ വിനിമയം നടത്തുന്നതിന് വാണിജ്യ കമ്മിറ്റി അംഗങ്ങളെ ഉൾപ്പെടുത്തി ഏതാനും കർമ സമിതികൾ രൂപീകരിക്കുന്നതിന് വാണിജ്യ കമ്മിറ്റി യോഗത്തിൽ ധാരണയായെന്നും സഅദ് അൽ അജ്‌ലാൻ പറഞ്ഞു.

 

Latest News