അമേരിക്കയുടെ ശക്തി ക്ഷയിച്ചു; ട്രംപ് അപമാനമെന്നും ഇറാന്‍

തെഹ്‌റാന്‍- ഇറാനെതിരെ എല്ലാ ഉപരോധങ്ങളും പുനഃസ്ഥാപിച്ച യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെതിരെ ആഞ്ഞടിച്ച് ഇറാന്‍ നേതാവ് അലി ഖാംനഇ. അമേരിക്കയുടെ അവശേഷിക്കുന്ന ജനാധിപത്യ മൂല്യങ്ങള്‍ക്ക് ട്രംപ് അപമാനമാണെന്ന് അദ്ദേഹം പറഞ്ഞു. അമേരിക്കയുടെ സാമ്പത്തിക, സൈനിക ശക്തി ക്ഷയിച്ചുവരികയാണ്. 1979 ലെ ഇസ്്‌ലാമിക വിപ്ലവത്തിനു മുമ്പ് ഷാ ഭരണകാലത്ത് ഇറാനിലുണ്ടായിരുന്ന സ്വാധീനം തിരിച്ചുപിടിക്കാനുള്ള മുഴുവന്‍ ശ്രമവും പരാജയപ്പെട്ടുവെന്ന് വിദ്യാര്‍ഥികളോട് നടത്തിയ പ്രഭാഷണത്തില്‍ ഖാംനഇ പറഞ്ഞു. 40 വര്‍ഷമായി അമേരിക്കയെ ഇറാന്‍ പരാജയപ്പെടുത്തിക്കൊണ്ടിരിക്കയാണെന്നും അദ്ദേഹം അവകാശപ്പെട്ടു.

 

Latest News