ജിദ്ദയില്‍ മലയാളി യുവാവ് ഷോക്കേറ്റ് മരിച്ചു

ജിദ്ദ- മലപ്പുറം തുവ്വൂര്‍ അക്കരപ്പുറം സ്വദേശി നിയാസ് (28) ഷോക്കേറ്റ് മരിച്ചു. ജിദ്ദ റുവൈസില്‍ ശനിയാഴ്ച രാത്രിയാണ് സംഭവം. ചാറ്റല്‍ മഴയ്ക്കിടെ റോഡരികിലെ വിളക്കു കാലില്‍നിന്നാണ് ഷോക്കേറ്റത്. സമീപത്തുണ്ടായിരുന്ന മലയാളികള്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. സംഭവസ്ഥലത്തുതന്നെ മരിച്ചു. പിതാവ് അബൂബക്കറിനോടൊപ്പം റുവൈസിലായിരുന്നു താമസം.


മലയാളം ന്യൂസ് വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക് ചെയ്ത് ജോയിൻ ചെയ്യുക.


 

Latest News