ഓസ്‌ട്രേലിയന്‍ യുവാവ് ബിഹാറില്‍ തൂങ്ങിമരിച്ച നിലയില്‍

ഗയ- ബിഹാറിലെ ലോക പ്രശസ്ത ബുദ്ധ തീര്‍ത്ഥാടന കേന്ദ്രമായ ബോധ് ഗയയില്‍ വനപ്രദേശത്ത് തൂങ്ങി മരിച്ച നിലയില്‍ 33 വയസ്സുള്ള ഓസ്‌ട്രേലിയന്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തി. സമീപത്തു നിന്നും ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തതായി പോലീസ് പറഞ്ഞു. മരണ വിവരം സഹോദരിയെ അറിയക്കണമെന്നും ഒരു ഫോണ്‍ നമ്പറുമാണ് കുറിപ്പിലുണ്ടായിരുന്നത്. സിഡ്‌നിയില്‍ നിന്നുള്ള ഹീത്ത് അലന്‍ ആണ് മരിച്ച യുവാവെന്ന് തിരിച്ചറിഞ്ഞു. സമീപവാസികളാണ് മൃതദേഹം മരത്തില്‍ തൂങ്ങിക്കിടക്കുന്നത് കണ്ടത്. ഉടന്‍ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. മൃതദേഹത്തിനു സമീപത്തു നിന്നും ബാഗ്, ഡയറി, വെള്ളക്കുപ്പി എന്നിവയുടെ പോലീസ് കണ്ടെടുത്തു. മൃതദേഹം ഗയയിലെ അനുഗ്രഹ് നാരായണ്‍ മഗധ് മെഡിക്കല്‍ കോളെജ് ആശുപത്രിയിലേക്കു മാറ്റി.
 

Latest News