റിയാദ്- വിദേശ തൊഴിലാളിയെ ജോലിയില്‍ പിടിച്ചുനിര്‍ത്തുന്നതിന് പാസ്‌പോര്‍ട്ട് കൈവശംവെക്കുന്ന തൊഴിലുടമക്ക് 15 വര്‍ഷംവരെ ജയിലും 10 ലക്ഷം റിയാല്‍വരെ പിഴയും ശിക്ഷ വിധിക്കുമെന്ന് സൗദി പബ്ലിക് പ്രോസിക്യൂഷന്‍ മുന്നറിയിപ്പ് നല്‍കി.
തൊഴിലാളിയെ കബളിപ്പിക്കുക, ചൂഷണം ചെയ്യുക, ഭീഷണിപ്പെടുത്തുക തുടങ്ങിയവ മനുഷ്യക്കച്ചവടം എന്ന രീതിയിലുള്ള കുറ്റകൃത്യമായാണ് കാണുന്നതെന്ന് പ്രോസിക്യൂഷന്‍ ട്വിറ്ററില്‍ വ്യക്തമാക്കി.
വാർത്തകൾക്കായി മലയാളം ന്യൂസ് ഒഫിഷ്യൽ വാട്‌സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിന് ഇവിടെ ക്ലിക് ചെയ്യുക