നജ്‌റാനിലും അല്‍ബാഹയിലും കാലാവസ്ഥ പ്രതികൂലം; വിമാനങ്ങളെ ബാധിക്കാന്‍ സാധ്യത

റിയാദ്- സൗദി അറേബ്യയിലെ നജ്‌റാന്‍, അല്‍ബാഹ മേഖലകളില്‍ കാലാവസ്ഥ പ്രതികൂലമാകുമെന്ന് മുന്നറിയിപ്പ്. നജ്‌റാന്‍ മേഖലയില്‍ രാത്രി എട്ട് മണി വരെ ശക്തമായ ഇടി മിന്നലിനും പൊടിക്കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ പരിസ്ഥിതി വകുപ്പ് അറിയിച്ചു.
അല്‍ബാഹ മേഖലയില്‍ രാത്രി 11 മണിവരെ പ്രതികൂല കാലാവസ്ഥ തുടരും. ഇവിടേയും ഇടിയും പൊടിക്കാറ്റുമാണ് പ്രവചിച്ചിരിക്കുന്നത്. ഈ സമയം വരെ പൊതുജനങ്ങള്‍ അത്യാവശ്യ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്ന് മുന്നറിയിപ്പില്‍ പറയുന്നു.
സൗദി അറേബ്യയിലെ വിവിധ മേഖലകളില്‍ പ്രതികൂല കാലാവസ്ഥ തുടരുന്നതിനാല്‍ യാത്രക്ക് പുറപ്പെടുന്നതിനു മുമ്പ് വിമാന കമ്പനികളുമായി ബന്ധപ്പെടണമെന്ന് ജിദ്ദ കിംഗ് അ്ബുദല്‍ അസീസ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് അധികൃതര്‍ നിര്‍ദേശിച്ചു.

 

Latest News