കണ്ണൂരിൽനിന്ന് ഉദ്ഘാടന ദിവസം റിയാദിലേക്ക്; എയര്‍ ഇന്ത്യ എക്‌സ്പ്രസ് ബുക്കിംഗ് തുടങ്ങുന്നു

കണ്ണൂര്‍-  കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന്  ആരംഭിക്കുന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ് ടിക്കറ്റ് വില്‍പന ഈ മാസം ഒമ്പതിന് മുമ്പ് ആരംഭിക്കുമെന്ന് കമ്പനി അറിയിച്ചു. ഉദ്ഘാടന ദിനം മുതലുള്ള ടിക്കറ്റുകള്‍ ലഭ്യമാകും. ഒമ്പതിന് അബുദാബിയിലേക്കും തിരിച്ചും റിയാദിലേക്കും ഷാര്‍ജയില്‍നിന്ന് കണ്ണൂരിലേക്കുമാണ് സര്‍വിസ് നിശ്ചയിച്ചിരിക്കുന്നത്. ഷാര്‍ജ, ദുബായ് എന്നിവിടങ്ങളിലേക്ക് എല്ലാ ദിവസവും സര്‍വിസ് ഉണ്ടാകും. ദുബായ് സര്‍വിസ് ഡിസംബര്‍ 13ന് തുടങ്ങുമെന്നാണ് കരുതുന്നത്. അബുദാബി, റിയാദ്, മസ്‌കത്ത്, ദുബായ്, ദോഹ, ഷാര്‍ജ എന്നിവിടങ്ങളിലേക്കാണ് കണ്ണൂരില്‍നിന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് സര്‍വിസ് ആരംഭിക്കുന്നത്.

 

Latest News