കാസർകോട്- അനുജത്തിയുടെ ഭർത്താവ് പീഡിപ്പിച്ചതായി യുവതി പോലീസിൽ പരാതി നൽകി. മഞ്ചേശ്വരം പോലീസ് സ്റ്റേഷൻ പരിധിയിൽപെട്ട അബ്ദുൽ ഖാദർ (28) എന്നയാൾക്കെതിരെ പോലീസ് കേസെടുത്തു. ഇയാൾ പോലീസ് വലയിലായതായാണ് സൂചന.
ഇക്കഴിഞ്ഞ മാർച്ചിലാണ് ഭർത്താവ് ജോലിക്കും രണ്ട് മക്കൾ സ്‌കൂളിലും പോയ സമയത്ത് 34 കാരിയായ യുവതിയെ അബ്ദുൽ ഖാദർ പീഡിപ്പിച്ചത്. പിന്നീട് ഭീഷണിപ്പെടുത്തി പീഡനം തുടർന്നതോടെയാണ് യുവതി പോലീസിനെ സമീപിച്ചത്. സൗദിയിൽ ജോലി ചെയ്യുന്ന അബ്ദുൽ ഖാദർ ഇപ്പോൾ നാട്ടിലാണ്. വാടക വീട്ടിലാണ് ഇയാൾ ഭാര്യയും കുട്ടികൾക്കുമൊപ്പം കഴിയുന്നത്. യുവതിയുടെ പരാതിയിൽ ജില്ലാ പോലീസ് മേധാവി ഇടപെട്ടതോടെയാണ് പോലീസ് കേസെടുത്തത്.






