സോണി മ്യൂസിക് ആസ്ഥാനത്ത് കത്തിക്കുത്ത്; രണ്ട് പേര്‍ ആശുപത്രിയില്‍

സെന്‍ട്രല്‍ ലണ്ടനിലെ സോണി മ്യൂസിക് ആസ്ഥാനത്തുനിന്ന് ജീവനക്കാരെ ഒഴിപ്പിച്ചപ്പോള്‍.

ലണ്ടന്‍- സോണി മ്യൂസിക് കമ്പനിയുടെ ആസ്ഥാനത്ത് അടുക്കള പണിക്കാര്‍ തമ്മിലുള്ള ഏറ്റുമുട്ടലിനിടയില്‍ രണ്ട് പേര്‍ക്ക് കത്തിക്കുത്തേറ്റു. സെന്‍ട്രല്‍ ലണ്ടനിലെ കമ്പനിയുടെ ഓഫീസിലാണ് സംഭവം. അഗ്നിശമന സേനയും മെഡിക്കല്‍ ആംബുലന്‍സുകളും സ്ഥലത്തെത്തി.
ഒരു കാറ്ററിംഗ് ജോലിക്കാരനു പിന്നാലെ മറ്റൊരു ജോലിക്കാരന്‍ കത്തിയെടുത്ത് ഓടിയെന്ന് സോണി ജീവനക്കാരിലൊരാള്‍ പറഞ്ഞു. ഇരുവരേയും പിന്നീട് പോലീസ് അറസ്റ്റ് ചെയ്തു.
മുന്‍കരുതലെന്ന നിലയില്‍ കെട്ടിടത്തിലുണ്ടായിരുന്നവരെ പോലീസ് ഒഴിപ്പിക്കുകയും റോഡുകള്‍ അടയ്ക്കുകയും ചെയ്തിരുന്നു. പരിക്കേറ്റവരില്‍ ഒരാളെ അത്യാഹിത വിഭാഗത്തിലും മറ്റൊരാളെ ആശുപത്രിയിലും പ്രവേശിപ്പിച്ചതായി ലണ്ടന്‍ ആംബുലന്‍സ് സര്‍വീസ് അറിയിച്ചു. രണ്ടു പേരുടേയും പരിക്ക് ഗുരുതരമല്ലെന്ന് സ്‌കോട്ട്‌ലന്‍ഡ് യാര്‍ഡ് അറിയിച്ചു. സംഭവം ഭീകരാക്രമണമല്ലെന്നും വെടിവെപ്പ് ഉണ്ടായിട്ടില്ലെന്നും പോലീസ് പറഞ്ഞു.

 

Latest News