പത്തനംതിട്ട- നാളെ അർധരാത്രിമുതൽ ഈ മാസം ആറിന് അർധരാത്രി വരെ പമ്പ, ഇലവുങ്കൽ, നിലയ്ക്കൽ, സന്നിധാനം എന്നിവടങ്ങളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ജില്ലാ കലക്ടർ പി.ബി നൂഹാണ് ഇക്കാര്യം അറിയിച്ചത്. ചിത്തിര ആട്ടത്തിരുന്നാൾ വിശേഷാൽ പൂജക്കായി അഞ്ചിനാണ് നട തുറക്കുന്നത്. കനത്ത സുരക്ഷയാണ് സന്നിധാനത്ത് ഒരുക്കിയിരിക്കുന്നത്. വടശേരിക്കര മുതൽ സന്നിധാനം വരെ നാലു മേഖലകളായി തിരിച്ചു. ദക്ഷിണമേഖല എ.ഡി.ജി.പി അനിൽകാന്ത് അടക്കമുള്ള മുഴുവൻ ഉദ്യോഗസ്ഥരും നാളെ മുതൽ സന്നിധാനത്തുണ്ടാകും.






