ചികിത്സയില്‍ കഴിഞ്ഞ പൂന്തുറ സ്വദേശി മരിച്ചു

അബഹ- തിരുവനന്തപുരം പൂന്തുറ അമ്പലത്തറ സ്വദേശി നങ്ങേലിച്ചിവിളകം സുകുമാരന്‍ മകന്‍ സുജിത് കുമാര്‍ (33) നിര്യാതനായി. രക്താര്‍ബുദ ബാധിതനായിരുന്നു. നെഞ്ചുവേദനയെ തുടര്‍ന്നാണ് സുജിത് സഹോദരനൊപ്പം അബഹയിലെ സ്വകാര്യാശുപത്രിയില്‍ എത്തിയത്. രണ്ട് ദിവസം മുമ്പ്  പല്ല് എടുത്തതിനെ തുടര്‍ന്ന് നിലക്കാത്ത രക്തസ്രാവവും ഉണ്ടായിരുന്നു. വിദഗ്ധ പരിശോധനയില്‍ രോഗം രക്താര്‍ബുദമാണെന്ന് സ്ഥിരീകരിച്ചു. മൂന്ന് ദിവസത്തോളം തീവ്രപരിചരണ വിഭാഗത്തിലും പിന്നീട് വെന്റിലേറ്ററിലും ചികിത്സ തുടര്‍ന്നെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തുടര്‍നടപടികള്‍ക്കായി ദര്‍ബില്‍ ജോലി ചെയ്യുന്ന സഹോദരന്‍ സുധിഷ് കുമാര്‍, ദമാമിലുള്ള അമ്മാവന്‍ സുശീന്ദ്രന്‍ എന്നിവര്‍ അബഹയില്‍ എത്തിയിട്ടുണ്ട്. 12 വര്‍ഷത്തോളമായി അല്‍റായി കമ്പനിയില്‍ ജോലിയിലാണ്. ജിസാന്‍ ഹൈവേയിലെ ദര്‍ബില്‍  കുടുംബത്തോടൊപ്പം താമസിച്ച് വരികയായിരുന്നു. മൂന്ന് വര്‍ഷം മുമ്പാണ്  അവസാനമായി നാട്ടില്‍ പോയത്. ഭാര്യ നിമിഷ. അസീര്‍ പ്രവാസി സംഘം റിലീഫ് വിഭാഗം നേതാക്കളായ സുരേഷ് മാവേലിക്കര, ബാബു പരപ്പനങ്ങാടി, ഷൗക്കത്ത് ആലത്തൂര്‍ നിയമ സഹായത്തിനായി രംഗത്തുണ്ട്.

 

 

Latest News