കശ്മീരില്‍ ബി.ജെ.പി സംസ്ഥാന സെക്രട്ടറിയും സഹോദരനും വെടിയേറ്റ് മരിച്ചു

അനില്‍ പരിഹാര്‍

ജമ്മു- കശ്മീരില്‍ ബി.ജെ.പി സംസ്ഥാന സെക്രട്ടറി അനില്‍ പരിഹാറും സഹോദരന്‍ അജിത് പരിഹാറും വെടിയേറ്റു മരിച്ചു. ജമ്മുവിലെ കിശ്ത്വാര്‍ പട്ടണത്തിലാണ് സംഭവം. അജ്ഞാത തോക്കു ധാരികള്‍ ഇരുവര്‍ക്കുമെതിരെ നറിയൊഴിക്കുകയായിരുന്നു. വസതിക്കു പുറത്തു വെച്ചാണ് സംഭവമെന്ന് പോലീസ് പറഞ്ഞു. തങ്ങളുടെ ഉടമസ്ഥതയിലുള്ള സ്റ്റേഷനറി കട അടച്ച ശേഷം വീട്ടിലേക്ക് വരികയായിരുന്നു ഇരുവരും.
2008 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ജമ്മുവിലെ കിഷ്ത്വാര്‍ നിയമസഭാ മണ്ഡലത്തില്‍ നിന്ന് അനില്‍ പരിഹാര്‍ നാഷണല്‍ പാന്തേഴ്‌സ് പാര്‍ട്ടി ടിക്കറ്റില്‍ മത്സരിച്ചിരുന്നു.

 

Latest News