മക്ക- അജ്‌യാദ് ഡിസ്ട്രിക്ടിൽ പ്രവർത്തിക്കുന്ന പ്രശസ്ത ഹോട്ടലിനു പിൻവശത്ത് മലമ്പ്രദേശത്ത് അഴുകിയ നിലയിൽ മൃതദേഹം കണ്ടെത്തി. മൃതദേഹം കണ്ടയാൾ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. സുരക്ഷാ വകുപ്പുകളും ഫോറൻസിക് ഡോക്ടറും മേൽനടപടികൾ പൂർത്തിയാക്കി മൃതദേഹം മോർച്ചറിയിലേക്ക് നീക്കി. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. സംഭവത്തിൽ അജ്‌യാദ് പോലീസ് അന്വേഷണം തുടരുകയാണ്.






