ഖത്തര്‍ എയര്‍വേയ്‌സ് വിമാനം കൊല്‍ക്കത്ത എയര്‍പോര്‍ട്ടില്‍ വാട്ടര്‍ ടാങ്കറുമായി കൂട്ടിയിച്ചു

കൊല്‍ക്കത്ത- 103 യാത്രക്കാരുമായി ദോഹയില്‍ നിന്ന് കൊല്‍ക്കത്തയിലിറങ്ങിയ ഖത്തര്‍ എയര്‍വേയ്‌സ് വിമാനം നേതാജി സുഭാഷ് ചന്ദ്രബോസ് രാജ്യാന്തര വിമാനത്താവളത്തില്‍ വാട്ടര്‍ ടാങ്കറുമായി കൂട്ടിയിച്ചു. വ്യാഴാഴ്ച പുലര്‍ച്ചെ 3.15 ഓടെയാണ് അപകടമുണ്ടായത്. എല്ലാ യാത്രക്കാരും സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു. ഇടിയുടെ ആഘാതത്തില്‍ വിമാനത്തിന്റെ അടിഭാഗത്ത് കേടുപാടുകള്‍ സംഭവിച്ചു. അറ്റകുറ്റപ്പണിക്കായി വിമാനം മാറ്റി. അന്വേഷണം ആരംഭിച്ചു.
 

Latest News