സൗദിയില്‍ മയക്കുമരുന്ന്, കൊലക്കേസ് പ്രതികള്‍ക്ക് വധശിക്ഷ നടപ്പാക്കി

തബൂക്ക് - മയക്കുമരുന്ന്, കൊലപാതക കേസ് പ്രതികളായ രണ്ടു സൗദി പൗരന്മാര്‍ക്ക് വധശിക്ഷ നടപ്പാക്കി. വന്‍ ലഹരി ഗുളിക ശേഖരം കടത്തുന്നതിനിടെ അറസ്റ്റിലായ സുലൈമാന്‍ ബിന്‍ ഖുബൈല്‍ ബിന്‍ ജലീല്‍ അല്‍അതവിക്ക് തബൂക്കിലും സൗദി പൗരന്‍ താരിഖ് ബിന്‍ ഫുഹൈദ് ബിന്‍ മുസൈബിഹ് അല്‍റശീദിയെ തര്‍ക്കത്തെ തുടര്‍ന്ന് കുത്തിക്കൊലപ്പെടുത്തിയ അബ്ദുല്ല ബിന്‍ മര്‍സൂഖ് അല്‍റശീദിക്കു മദീന ജയിലിലുമാണ് ഇന്നലെ വധശിക്ഷക്ക് വിധേയരാക്കിയതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

 

Latest News