മക്കയില്‍ 130 നിയമ ലംഘകര്‍ പിടിയില്‍; ഓടിരക്ഷപ്പെടാന്‍ ശ്രമം

മക്ക - ഹോശ് ബക്‌റില്‍ സുരക്ഷാ വകുപ്പുകള്‍ നടത്തിയ റെയ്ഡില്‍ സ്ത്രീകളും കുട്ടികളും അടക്കം 130 നിയമ ലംഘകര്‍ പിടിയിലായി. മക്ക പോലീസ്, പ്രത്യേക ദൗത്യസേന, പട്രോള്‍ പോലീസ്, മുജാഹിദീന്‍ സുരക്ഷാ സേന, കുറ്റാന്വേഷണ വകുപ്പ്, സിവില്‍ ഡിഫന്‍സ്, റെഡ് ക്രസന്റ്, സൗദി ഇലക്ട്രിസിറ്റി കമ്പനി എന്നിവ സഹകരിച്ചാണ് ഹോശ് ബക്‌റില്‍  പുലര്‍ച്ചെ റെയ്ഡ് നടത്തിയത്. ജനലുകളും സമീപത്തെ കെട്ടിടങ്ങളും വഴി ഓടിരക്ഷപ്പെടുന്നതിനുള്ള നിയമ ലംഘകരുടെ ശ്രമങ്ങള്‍ വിജയിച്ചില്ല.

 

Latest News