Sorry, you need to enable JavaScript to visit this website.

അനുപംഖേർ ഫിലിം ഇൻസ്റ്റിറ്റിയൂട്ട് ചെയർമാൻ സ്ഥാനം രാജിവച്ചു

ന്യൂദൽഹി- പൂനെ ഫിലിം ഇൻസ്റ്റിറ്റിയൂട്ട് ചെയർമാൻ സ്ഥാനം നടൻ അനുപം ഖേർ രാജിവച്ചു. അമേരിക്കയിൽ നടക്കുന്ന പരിപാടിയിൽ പങ്കെടുക്കാനുള്ളതിനാലാണ് രാജി എന്നാണ് വിശദീകരണം. കഴിഞ്ഞവർഷമാണ് അനുപം ഖേർ ഫിലിം ഇൻസ്റ്റിറ്റിയൂട്ട് ചെയർമാനായി സ്ഥാനമേറ്റത്. ഗജേന്ദ്ര ചൗഹാന്റെ പകരക്കാരനായിട്ടായിരുന്നു ചെയർമാൻ സ്ഥാനത്ത് എത്തിയത്. ടി.വി ഷോയിൽ പങ്കെടുക്കുന്നതിന് ഒൻപത് മാസത്തോളം അനുപം ഖേറിന് അമേരിക്കയിൽ തങ്ങേണ്ടി വരും. ഇക്കാലയളവിൽ ഉത്തരവാദിത്തം ഏൽക്കാനാകില്ലെന്നും രാജിവെക്കുകയാണെന്നും അനുപം ഖേർ അറിയിച്ചു. ഗജേന്ദ്ര ചൗഹാനെ ഇൻസ്റ്റിറ്റിയൂട്ട് ചെയർമാനായി മോഡി സർക്കാർ നിയോഗിച്ചെങ്കിലും പ്രതിഷേധത്തെ തുടർന്ന് ഏഴഅ മാസം കഴിഞ്ഞാണ് അദ്ദേഹത്തിന് സ്ഥാനം ഏറ്റെടുക്കാൻ കഴിഞ്ഞത്. എന്നാൽ പ്രതിഷേധം തുടർന്നതോടെ കഴിഞ്ഞവർഷം മാർച്ചിൽ ചൗഹാനെ മാറ്റി പകരം അനുപം ഖേറിനെ നിയമിക്കുകയായിരുന്നു.
 

Latest News