റഫാല്‍ ഇടപാടിലെ വിലയും ചെലവും പത്ത് ദിവസത്തിനകം അറിയിക്കണമെന്ന് സുപ്രീം കോടതി

ന്യൂദല്‍ഹി- ഫ്രാന്‍സില്‍ നിന്നും റഫാല്‍ പോര്‍ വിമാനങ്ങള്‍ വാങ്ങാനുള്ള പ്രതിരോധ കരാറില്‍ വില നിശ്ചയം നടത്തിയതും ചെലവും സംബന്ധിച്ച വിവരങ്ങള്‍ പത്ത് ദിവസത്തിനകം സീല്‍ ചെയ്ത കവറില്‍ സമര്‍പ്പിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോ സുപ്രീം കോടതി ആവശ്യപ്പെട്ടു. യു.പി.എ സര്‍ക്കാര്‍ രൂപം നല്‍കിയ കരാറില്‍ വലിയ മാറ്റങ്ങള്‍ വരുത്തി നരേന്ദ്ര മോഡി സര്‍ക്കാര്‍ ഇതുവരെ വെളിപ്പെടുത്താത്ത വിവരങ്ങളാണ് ഇപ്പോള്‍ കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. ഇത് സര്‍ക്കാരിന് തിരിച്ചടിയായി. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ചാണ് റഫാല്‍ ഇടപാടിലെ അഴിതമിക്കെതിരെ സമര്‍പ്പിച്ച നാലു ഹര്‍ജികള്‍ പരിഗണിക്കുന്നത്. കഴിഞ്ഞ തവണ രണ്ടു ഹര്‍ജികള്‍ പരിഗണിച്ചപ്പോള്‍ റഫാല്‍ ഇടപാടിനു പിന്നിലെ തീരുമാനങ്ങളെടുത്തതിന്റെ പൂര്‍ണ വിശദാംശങ്ങള്‍ സീല്‍ ചെയ്ത കവറില്‍ നല്‍കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

ഇതിനു ശേഷമാണ് മുന്‍ ബി.ജെ.പി സര്‍ക്കാരുകളില്‍ കേന്ദ്ര മന്ത്രിമാരായിരുന്ന അരുണ്‍ ഷൂരി, യശ്വന്ത് സിന്‍ഹ എന്നിവരും പ്രമുഖ അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണും ചേര്‍ന്ന് സംയുക്ത ഹര്‍ജി സമര്‍പ്പിച്ചത്. ഈ ഹര്‍ജിയും കൂട്ടത്തിലുള്‍പ്പെടുത്തി ഇന്നു പരിഗണിച്ചു. 


 

Latest News