പട്ടേല്‍ പ്രതിമ അനാവരണം ചെയ്തു; അവിസ്മരണീയ ദിനമെന്ന് പ്രധാനമന്ത്രി-video

അഹമ്മാദാബാദ്- ഗുജറാത്തിലെ കെവാഡിയയില്‍ നിര്‍മിച്ച സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ പടുകൂറ്റന്‍ പ്രതിമ പ്രധാനമന്ത്രി നരേന്ദ്ര മോഡി അനാവരണം ചെയ്തു. ലോകത്തിലെ ഏറ്റവും ഉയരം കുടിയ പ്രതിമയാണിത്. 2989 കോടി രൂപയാണ് പ്രതിമാ സമുച്ചയത്തിന്റെ നിര്‍മാണ ചെലവ്.

http://malayalamnewsdaily.com/sites/default/files/2018/10/31/modistatue.jpg
ഇന്ത്യയെ നിര്‍മിച്ച പട്ടേലിന്റെ പ്രതിമ രാജ്യത്തെ പൗരന്മാര്‍ക്ക് സമര്‍പ്പിക്കാന്‍ സാധിച്ച താന്‍ ഭാഗ്യവാനാണെന്ന് പ്രധാനമന്ത്രി മോഡി പറഞ്ഞു. പ്രതിമക്ക് മുകളില്‍ അഭിഷേക പ്രതീതീ സൃഷ്ടിച്ചായിരുന്നു ഉദ്ഘാടനം. ഈ ദിവസം ഇന്ത്യയുടെ ചരിത്രത്തില്‍ ഓര്‍മിക്കപ്പെടുമെന്നും ഒറ്റ ഇന്ത്യക്കാരനും ഈ ദിവസം മറക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയെ ഏകീകരിക്കാനുള്ള ശ്രമം സര്‍ദാര്‍ പട്ടേല്‍ നടത്തിയില്ലായിരുന്നുവെങ്കില്‍ ഗീര്‍ വനങ്ങളിലെ സിംഹങ്ങളെ കാണാനും ഹൈദരാബാദിലെ ചാര്‍മിനാര്‍ കാണാനും നമുക്ക് വിസ എടുക്കേണ്ടി വന്നേനെ. സര്‍ദാര്‍ പട്ടേലിന്റെ ജന്മവാര്‍ഷികം ഇന്ന് രാജ്യത്ത് രാഷ്ട്രീയ ഏകതാ ദിവസമായി ആഘോഷിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. താന്‍ ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ ആലോചിച്ചു തുടങ്ങിയ പദ്ധതിയാണിതെന്ന് അദ്ദേഹം അനുസ്മരിച്ചു.
സ്്റ്റാച്യു ഓഫ് യൂണിറ്റി ഉദ്ഘാടനം ചെയ്ത പ്രധാനമന്ത്രിക്ക് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണിയും ഉപമുഖ്യമന്ത്രിയും നന്ദി പറഞ്ഞു.

 

Latest News