അവധി കഴിഞ്ഞ് നാട്ടില്‍നിന്നെത്തിയ മലയാളി അപ്രത്യക്ഷനായി


കൂടുതല്‍ വാര്‍ത്തകള്‍ക്കും വിശകലനങ്ങള്‍ക്കും മലയാളം ന്യൂസ്‌ ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം


അല്‍ഹസ- ഒന്നര മാസത്തെ അവധി കഴിഞ്ഞ് നാട്ടില്‍നിന്നെത്തിയ മലയാളി അപ്രത്യക്ഷനായി. കൊണ്ടോട്ടി ചിറയില്‍ ചുങ്കം സ്വദേശി മുജീബ് റഹ് മാനെയാണ് ഒക്ടോബര്‍ ഏഴു മുതല്‍ കാണാതായത്. ഇദ്ദേഹത്തെ കണ്ടെത്താനുള്ള ശ്രമം ഊര്‍ജിതമാക്കിയ സാമൂഹിക പ്രവര്‍ത്തകര്‍ സ്‌പോണ്‍സറുമായി ബന്ധപ്പെട്ടപ്പോള്‍ കാണാതായതിനെ തുടര്‍ന്ന് ഹുറൂബാക്കിയെന്നാണ് അറിയാന്‍ കഴിഞ്ഞത്. അതേസമയം, മുജീബ് റഹ്്മാനെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ സ്‌പോണ്‍സര്‍ എല്ലാ സഹായവും വാഗ്ദാനം ചെയ്തതായി പ്ലീസ് ഇന്ത്യ പ്രവര്‍ത്തകര്‍ പറഞ്ഞു. കാണാതായതിനുശേഷം ഇദ്ദേഹം വീടുമായും ബന്ധപ്പെട്ടിട്ടില്ല.  
എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ ലത്തിഫ് തെച്ചി (0534292407) സതീഷ് കുമാര്‍ പാലക്കാട് (0554041026) മുജീബ് ബാലുശ്ശേരി (0551955975) എന്നീ നമ്പറുകളില്‍ ബന്ധപ്പെടണം.

 

Latest News