Sorry, you need to enable JavaScript to visit this website.

എസ്ബിഐ എടിഎമ്മില്‍ നിന്ന്  20,000 രൂപ മാത്രം 

ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എ ടി എമ്മുകള്‍ വഴി പിന്‍വലിക്കാവുന്ന പണത്തിന്റെ പരിധി കുറച്ചു. ദിവസേന പിന്‍വലിക്കാവുന്ന പരിധി 40,000 രൂപയില്‍ നിന്നും 20,000 രൂപയിലേക്കാണ് കുറച്ചിരിക്കുന്നത്. നടപടി ഒക്ടോബര്‍ 31 ബുധനാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരും.
 ഏ ടി എമ്മുകള്‍ വഴിയുള്ള തട്ടിപ്പ് വര്‍ധിക്കുന്ന പശ്ചാത്തലത്തിലും ഡിജിറ്റല്‍ പണമിടപട് രംഗത്തേക്ക് കൂടുതല്‍ ഉപഭോക്തക്കാളെ എത്തിക്കുന്നത് ലക്ഷ്യം വച്ചുകൂടിയാണ് ബാങ്കിന്റെ പുതിയ നടപടി. കൂടുതല്‍ പണം പിന്‍പലിക്കാവുന്ന സുരക്ഷിതമായ കാര്‍ഡ് ഓപ്ഷനുകളും ബാങ്ക് വാഗ്ദാനം ചെയ്യുന്നുണ്ട്. 
 കൂടുതല്‍ പണം എ ടി എം വഴി പിന്‍വലിക്കേണ്ടവര്‍ക്ക് ക്ലാസിക്, മാസ്‌റ്റെറോ കാര്‍ഡുകളിലേക്ക് മാറാം. മിക്കവരും ചെറിയ തുക മാത്രമാണ് എടി എമ്മുകളിലൂടെ പിന്‍വലിക്കുന്നത് എന്നും അതിനാല്‍ തന്നെ ഉപഭോക്താക്കളെ പുതിയ തീരുമാനം ബധിക്കില്ല എന്നും എസ് ബി ഐ മാനേജിംഗ് ഡയറക്ടര്‍ പി കെ ഗുപ്ത പറഞ്ഞു. 

Latest News