ഇന്ത്യന്‍ വിപണിയില്‍ നിന്നും ചൈനീസ് സ്മാര്‍ട്ട് ഫോണ്‍ കമ്പനികള്‍ 51,722.1 കോടി രൂപ വരുമാനമുണ്ടാക്കി. ഈ സാമ്പത്തിക വര്‍ഷം ഷവോമി, ഒപ്പോ, വിവോ, ഹോണര്‍, ലനോവോമോട്ടറോള, വണ്‍ പ്ലസ്, ഇന്‍ഫിനിക്‌സ് എന്നീ കമ്പനികളാണ് ഇത്രയും തുക ചൈനയിലെത്തിച്ചത്.
കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ഇത് 26,262.4 കോടിരൂപയായിരുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ നിന്നും ചൈനീസ് മൊബൈല്‍ നിര്‍മ്മാതാക്കള്‍ ഇരട്ടി വരുമാനം സ്വന്തമാക്കിയിരിക്കുന്നു എന്ന് സാരം. ചൈനീസ് സ്മാര്‍ട്ട് ഫോണുകള്‍ക്കാണ് ഇന്ത്യയില്‍ ഇപ്പോള്‍ ഏറ്റവുമധികം പ്രചാരം. ഇന്ത്യയില്‍ ഏറ്റവുമധികം വില്‍ക്കപ്പെടുന്ന സ്മാര്‍ട്ട്‌ഫോണ്‍ ഷവോമിയുടേതാണ്.
ഷവോമി തന്നെയാണ് ഇന്ത്യന്‍ വിപണിയില്‍ നിന്നും കൂടുതല്‍ നേട്ടം കൊയ്ത സമാര്‍ട്ട്‌ഫോണ്‍ കമ്പനി. 22,947.3 കോടിരൂപയാണ് ഈ സാമ്പത്തിക വര്‍ഷം ഇന്ത്യയില്‍ നിന്നും ഷവോമി സ്വന്തമാക്കിയത്. 11,994.3 കോടിയാണ് ഓപ്പോ മൊത്ത വരുമാനം. വിവോ നേടിയത് 11,179.3 കോടിയാണ്.