കൊച്ചി- ശബരിമല സംഘര്‍ഷവുമായി ബന്ധപ്പെട്ട് ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹരജി പിന്‍വലിച്ചു. സര്‍ക്കാരിന്റെ വിവേചനാധികാരത്തില്‍ ഇടപെടാന്‍ പരിമിതികളുണ്ടെന്ന് കോടതി അറിയിച്ചതിനെ തുടര്‍ന്നാണിത്. വിഷയത്തില്‍ സര്‍ക്കാരിന് ഉചിതമായ തീരുമാനമെടുക്കാന്‍ സ്വാതന്ത്ര്യമുണ്ടെന്നും കോടതി വ്യക്തമാക്കിയിരുന്നു.
ഇക്കാര്യത്തില്‍ സര്‍ക്കാരിന് മുന്‍കൂട്ടി നിര്‍ദേശങ്ങള്‍ നല്‍കാനാവില്ലെന്നും എന്തെങ്കിലും പിഴവ് സംഭവിച്ചാല്‍ അത് ചൂണ്ടിക്കാണിക്കാനേ സാധിക്കൂ എന്നും കോടതി ഹരജിക്കാരനെ അറിയിച്ചിരുന്നു.