കോടതി വിരുദ്ധ പരാമർശം: അമിത് ഷാ യ്ക്ക് എതിരെ രാജ്യദ്രോഹ കുറ്റം ചുമത്താൻ ഹർജി

ന്യൂദൽഹി- ശബരിമല യുവതി പ്രവേശനം സംബന്ധിച്ച സുപ്രീം കോടതി വിധിയെ വിമർശിച്ച ബി.ജെ.പി ദേശീയ പ്രസിഡന്റ് അമിത് ഷാ യ്ക്ക് എതിരെ രാജ്യദ്രോഹ കുറ്റത്തിന് കേസെടുക്കണമെന്നാവശ്യപ്പെട്ട് കോടതിയിൽ ഹരജി. ബിഹാർ സീതമർഹിയിലെ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ സാമൂഹിക പ്രവർത്തകൻ ഥാക്കൂർ ചന്ദൻ സിങ് ആണ് ഹർജി നൽകിയത്. ഹർജി നവംബർ 6 ന് പരിഗണിക്കാൻ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് സരോജ് കുമാരി തീരുമാനിച്ചു.
ശബരിമല യുവതി പ്രവേശനം സംബന്ധിച്ച് കണ്ണൂരിൽ അമിത് ഷാ നടത്തിയ പ്രസംഗം ജനങ്ങളുടെ വികാരം വ്രണപ്പെടുത്തുന്നതും, രാജ്യത്തെ ഫെഡറൽ വ്യവസ്ഥയ്ക്ക് എതിര് ആണെന്നും ചൂണ്ടിക്കാട്ടി ആണ് ഹർജി. ലോക്‌സഭാ തെരെഞ്ഞെടുപ്പിൽ നേട്ടം ഉണ്ടാക്കാൻ നടത്തുന്ന ഗൂഢാലോചനയുടെ ഭാഗമായാണ്  അമിത് ഷാ യുടെ പ്രസംഗമെന്നും ഹരജിയിലുണ്ട്. ഇന്ത്യൻ ശിക്ഷ നിയമത്തിലെ 124 എ (രാജ്യ ദ്രോഹം) 120 ബി (ക്രിമിനൽ ഗൂഢാലോചന), 295 (ആരാധനാലയങ്ങളെയും, മതങ്ങളെയും അപമാനിക്കൽ) എന്നിവ പ്രകാരം കേസ് എടുക്കണം എന്നാണ് ആവശ്യം.
 

Latest News