റിയാദ്- ഇന്‍ഷുറന്‍സ് കമ്പനികളെ കബളിപ്പിച്ച് പണം തട്ടിയെടുക്കുന്നത് പതിവാക്കിയ നാലു വിദേശികളെ അറസ്റ്റ് ചെയ്തതായി പൊതുസുരക്ഷാ വകുപ്പ് അറിയിച്ചു. ഇന്‍ഷുറന്‍സ് പരിരക്ഷയുള്ള കാറുകള്‍ കവര്‍ച്ച ചെയ്യപ്പെട്ടതായി വാദിച്ച് ഇന്‍ഷുറന്‍സ് കമ്പനികളില്‍നിന്ന് നഷ്ടപരിഹാരത്തുക കൈപ്പറ്റുകയും മോഷണം പോയതായി പരാതി നല്‍കുന്ന കാറുകള്‍ വര്‍ക്ക്‌ഷോപ്പില്‍ വെച്ച് പൊളിച്ച് സ്‌പെയര്‍പാര്‍ട്‌സ് ആക്കി വില്‍ക്കുകയും ആണ് ഇവര്‍ ചെയ്തിരുന്നത്.